May 17, 2024

വയനാട്ടിലെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ ലോകാരോഗ്യ സംഘടന വിലയിരുത്തി.

0
വയനാട്ടിലെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ ലോകാരോഗ്യ സംഘടന വിലയിരുത്തി.
മാനന്തവാടി: 
വയനാട് ജില്ലയിലെ പ്രളയ ബാധിത മേഖലകളിൽ ലോകാരോഗ്യ സംഘടന വാട്ടർ എയ്ഡ്‌ എന്ന സംഘടന വഴി  സഹായം നൽകി തുടങ്ങി.  .കുടിവെള്ളം ശുചിത്വം, വൃത്തി തുടങ്ങിയ കാര്യങ്ങളിലെ ഇടപെടലുകൾക്കാണ്  ഡബ്ല്യൂ.എച്ച്. ഒ സാമ്പത്തിക സഹായം നൽകുന്നത്. ഈ രംഗത്തെ അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ വാട്ടർ എയ്ഡ് എന്ന സ്ഥാപനം വഴിയാണ് വയനാട്ടിൽ "വാഷ് യജ്ഞം " ( വാട്ടർ, സാനിട്ടേഷൻ ,ഹൈജിൻ) എന്ന പേരിൽ പ്രവർത്തനങ്ങൾ നടത്തുന്നത്.  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് നിർവ്വഹണ ഏജൻസി.  സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലെ അംഗൺവാടികൾ ( ഐ.സി. ഡി.എസ്. ) ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഈ യജ്ഞം നടക്കുന്നത്.  കുടിവെള്ളം ,ശുചിത്വം,  വൃത്തി എന്നിവക്കാവശ്യമായ നിർമ്മാണ പ്രവർത്തികളും ഉപകരണങ്ങൾ സ്ഥാപിക്കലുമാണ് പ്രധാനമായും ചെയ്യുന്നത്. ഇതോടെ ആരോഗ്യ കേന്ദ്രങ്ങളെയും അംഗൺവാടികളെയും വാഷ് മേഖലയിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാകുമെന്ന്  വാട്ടർ എയ്ഡ് ഇന്ത്യ പോളിസി യൂണിറ്റ് തലവൻ   വി.ആർ. രാമൻ പറഞ്ഞു.  ഇതിന്റെ തുടർ പ്രവർത്തനങ്ങൾക്കുള്ള ആസൂത്രണം കൂടി ഇപ്പോൾ നടക്കുന്നുണ്ടന്ന്  റീജിയണൽ മാനേജർ   രാജേഷ് രംഗരാജൻ പറഞ്ഞു.  പദ്ധതിയുടെ അവലോകന യോഗം  മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ  സബ് കലക്ടർ എൻ. എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു.  മാനന്തവാടി ബ്ലോക്ക്  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ. പൈലി   അധ്യക്ഷത വഹിച്ചു.  ആരോഗ്യ വകുപ്പ് ,വനിതാ ശിശു വികസന വകുപ്പ് ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ,  ആയുഷ് എന്നിവയിൽ നിന്നുള്ള പ്രതിനിധികളുടെ യോഗമാണ്  നടന്നത്. ലോകാരോഗ്യ സംഘടനയെ പ്രതിനിധീകരിച്ച് പി. പായ്ഡൻ, മഞ്ജിത് സലൂജ  എന്നിവർ  പദ്ധതിയുടെ പുരോഗതി  വിലയിരുത്തി. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയൻ , മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ഉണ്ണികൃഷ്ണൻ, 
വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ: പോൾ കൂട്ടാല,  അസോസിയേറ്റ് ഡയറക്ടർ ഫാ: ജിനോജ് പാലതടത്തിൽ   ,വാട്ടർ എയ്ഡ് പ്രോഗ്രാം ഓഫീസർ  ബൈജേഷ് കട്ടർകണ്ടി,   ഡബ്ല്യു എസ്. എസ്. പ്രോഗ്രാം ഓഫീസർ    പി.എ. ജോസ്,  തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *