May 17, 2024

ഡോ.ആൻറണി പുത്തൻപുരക്കൽ സിൽവസ് ട്രോ ബെനഡിക്ടിൻ കോൺഗ്രിഗേഷന്റെ ആബട്ട് ജനറൽ.

0
ഡോ.ആൻറണി പുത്തൻപുരക്കൽ സിൽവസ് ട്രോ ബെനഡിക്ടിൻ കോൺഗ്രിഗേഷന്റെ ആബട്ട് ജനറൽ.
കൽപ്പറ്റ: : ഇറ്റലിയിലെ റോം ആസ്ഥാനമായിട്ടുള്ള സിൽവസ് ട്രോ ബെനഡിക്ടിൻ കോൺഗ്രിഗേഷന്റെ ആബട്ട് ജനറൽ ആയി റവ.ഡോ.ആൻറണി പുത്തൻപുരക്കൽ തെരഞ്ഞടുക്കപ്പെട്ടു. ഇന്നലെ റോമിൽ നടന്ന തെരഞ്ഞെടുപ്പിലാണ് കഴിഞ്ഞ 6 വർഷമായി മക്കിയാട് ബെനഡിക്ടിൻ ആശ്രമത്തിനെ പ്രതിനിധാനം ചെയ്ത് ജനറൽ കൗൺസിലറായി സേവനമനുഷ്ടിച്ച് വരികയായിരുന്ന റവ.ഫാദർആൻറണിയെ ആബർട്ട് ജനറൽ ആയി തെരഞ്ഞെടുത്തത്.ഈ സ്ഥാനത്തേക്ക് ഏഷ്യയിൽ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്ന ബഹുമതിയും ഫാ.ആന്റണി പുത്തൻപുരക്ക് ലഭിച്ചു. 52 വർഷം മുമ്പ് വെള്ളമുണ്ട ഗവ.ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് മക്കിയാട് ബെനഡിക്ടിൻ ആശ്രമത്തിൽ ചേർന്ന ചാക്കോ പുത്തൻപുരക്കൽ എന്ന പതിനഞ്ചുകാരൻ പിന്നീട് ബെനഡിക്ടിൻ ആശ്രമത്തിൽ വെച് ആൻറണി എന്ന പേര് സ്വീകരിക്കുകയായിരുന്നു. നിയമബിരുദം പുത്തിയാക്കിയ ഫാ.ആന്റണി എറണാകുളം ഹൈക്കോടതിയിൽ നിന്നും അഡ്വക്കറ്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാവപ്പെട്ടവർക്ക് വേണ്ടി നിയമ രംഗത്തും സേവനമനുഷ്ടിച്ചിട്ടുണ്ട്.മക്കിയാട് ഹോളി ഫെയിസ് ഹൈസ്കൂൾ സ്ഥാപകരിൽ മുൻനിര ക്കാരനായിരുന്ന ഫാ.ആൻറണി പതിറ്റാണ്ടുകാലം ഈ സ്ഥാപനത്തിന്റെ പ്രിൻസിപ്പാളായി സേവനം ചെയ്തു വരുമ്പോഴായിരുന്നു ജനറൾ കൗൺസിലറായി റോമിലേക്ക് പോയത്. ഇടക്ക് ഏതാനും വർഷം ഫിലിപ്പിയ്‌സിലും സേന മനുഷ്ടിച്ചിട്ടുണ്ട്
വെള്ളമുണ്ട ഒഴുക്കൽ മുല ഇടവകയിലെ പരേതരായ പുത്തൻപുരക്കൽ ജോസഫിന്റെയും, മറിയത്തിന്റെയും ഏഴ് ആൺമക്കളിൽ ആറാമനാണ് ചാക്കോ എന്ന ഫാ. ആൻറണി.
കെ.എസ്.ഇ – ബി.മാനന്തവാടി സെക്ഷൻ ഓഫീസിൽ നിന്നും വിരമിച്ച എ.ഇ.മാരായ പി.ജെ.ആന്റണി (സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി വയനാട്-വെള്ളമുണ്ട), ഒഴുക്കൻ മൂലയിലെ പി.ജെ. വിൻസന്റ് എന്നിവരാണ് നിലവിൽ ഫാ.ആൻറണിയുടെ സഹോദരന്മാരായിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *