April 24, 2024

ജീവിതത്തില്‍ ഒന്നാമനാകാനുള്ള വഴി വേദങ്ങളിലുണ്ട്: ആചാര്യശ്രീ രാജേഷ്

0


കല്പറ്റ: ജീവിതത്തില്‍ ഒന്നാമനാകാനുള്ള വഴി വേദങ്ങളിലുണ്ട് എന്ന്
വേദപണ്ഡിതനും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനുമായ ആചാര്യശ്രീ
രാജേഷ് അഭിപ്രായപ്പെട്ടു. കല്‍പ്പറ്റ പുളിയാര്‍മലയിലെ കൃഷ്ണഗൗഡര്‍
ഹാളില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച  ജ്ഞാനയജ്ഞത്തിന്
 നേതൃത്വം കൊടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരില്‍ അനേകം
നൈസര്‍ഗികമായ കഴിവുകളുണ്ട്. ആ കഴിവുകളെ തിരിച്ചറിഞ്ഞ് ജീവിതത്തില്‍
വിജയിക്കുവാനുള്ള ഉപദേശം വേദങ്ങളില്‍ കാണാം.
ഭാരതത്തിലെ വിവിധ തരത്തിലുള്ള ദേവതാഭാവങ്ങള്‍ ഇത്തരം
വ്യക്തിത്വവികാസത്തിന്റെ സൂക്ഷ്മതലങ്ങളെ അനാവരണം ചെയ്യുന്നവയാണ്, അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.  ആചാര്യശ്രീ രാജേഷും മീരാ കെ. രാജേഷും    ഭദ്രദീപം
തെളിയിച്ച് ആരംഭിച്ച ചടങ്ങില്‍ ഡോ. നാരായണന്‍ നായര്‍ മാനന്തവാടി, കെ.
സദാനന്ദന്‍ (ബി.ജെ.പി. സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍), ഈശ്വരന്‍
നമ്പൂതിരി (യോഗക്ഷേമസഭ), കെ.കെ.എസ്. നായര്‍ (മാരിയമ്മന്‍ കോവില്‍
ക്ഷേത്രം, കല്‍പറ്റ), ഗോപി ഗീതം (എടത്തറ ശിവക്ഷേത്രം പൊഴുതന ഭാരവാഹി),
ശ്രീമതി ജയ
രവീന്ദ്രന്‍ (മഹിളാമോര്‍ച്ച) എന്നീ പൗരപ്രമുഖരെ ആചാര്യശ്രീ രാജേഷ്
ആദരിച്ചു. കൂടാതെ വയനാട്ടിലെ വേദപ്രചാരപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി
രമണി മാനന്തവാടി, സുഭാഷിണി സുല്‍ത്താന്‍ ബത്തേരി, സതി സുല്‍ത്താന്‍
ബത്തേരി, ഹരിശിവദം കല്‍പറ്റ, കിഷോര്‍ കല്‍പറ്റ, അര്‍ജുന്‍ കല്‍പറ്റ,
രവീന്ദ്രന്‍ മേപ്പാടി, ബാലകൃഷ്ണന്‍ മേപ്പാടി, ദിലീപ് വൈത്തിരി,
പങ്കജാക്ഷി കല്‍പറ്റ എന്നിവരെ ചടങ്ങില്‍ അനുമോദിക്കുകയുണ്ടായി.
അതിവിശിഷ്ടമായ അഗ്നിഹോത്രയജ്ഞവും വൈദികപ്രദര്‍ശിനിയും തുടര്‍ന്ന്
പ്രസാദവിതരണവും ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *