April 24, 2024

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി : അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരുക്കും

0
  കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുവാന്‍ പോകുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി -യുടെ ജില്ലാതല കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്, ജില്ലാ മെഡിക്കല്‍ ഓഫീസ് ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സെനന്‍, ചിയാക് ജില്ലാ പ്രൊജക്ട് മാനേജര്‍ പി.എം. അനസ്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ പി. വാണിദാസ്, കുടുംബശ്രീ, ഡി.ഡി.പി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  യോഗത്തില്‍ നിലവിലെ സ്ഥിതി വിവര കണക്ക് സംബന്ധിച്ചും പുതിയ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ചും വിശദമായി ചര്‍ച്ച ചെയ്തു. പുതിയ പദ്ധതി പ്രകാരം നിലവില്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും 2011-ലെ സോഷ്യോ ഇക്കണോമിക് & കാസ്റ്റ് സെന്‍സസ് പ്രകാരം ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാകും.  2019 ഏപ്രില്‍ 1 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news