August 12, 2026

ടാറിംഗ് സാമഗ്രികളുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു: രണ്ട് പേർക്ക് പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കൽപ്പറ്റക്കടുത്ത  വെള്ളാരം കുന്നിൽ  ജീപ്പ് മറിഞ്ഞ് കർണാടക സ്വദേശി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. 
 ചാമരാജ് നഗർ സ്വദേശി സ്വാമി നായക (60) നാണ് മരിച്ചത്. . കൂടെ ഉണ്ടായിരുന്ന മലപ്പുറം സ്വദേശി ഷുബിൽ സൽമാൻ (25) സലീം (40) എന്നിവർക്ക് പരിക്കുണ്ട്. റോഡ് ടാറിങ് ജോലിക്കായി വിറക് കൊണ്ടുപോകുന്നതിനിടെ ജീപ്പ്   കൊക്കയിലേക്ക് മറിഞാണ്  അപകടമുണ്ടായത്.  രാവിലെ ഒൻപതരയോടെ ആയിരുന്നു അപകടം .മൃതദേഹം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. .പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *