April 26, 2026

പടിഞ്ഞാറത്തറയില്‍ ട്രാഫിക് പരിഷ്‌കാരം 20 മുതല്‍

0
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ ടൗണില്‍ ജൂലൈ 20 മുതല്‍ ട്രാഫിക് പരിഷ്‌കാരം നിലവില്‍ വരും. ഗ്രാമപഞ്ചായത്ത് ട്രാഫിക് അഡൈ്വസറി യോഗ തീരുമാന പ്രകാരമാണ് പരിഷ്‌കാരം. പടിഞ്ഞാറത്തറ ടൗണില്‍ എത്തുന്ന ബസ്സുകള്‍ ബസ് സ്റ്റാന്റിന്റെ മുന്‍വശം കൂടി കയറുകയും ഇതിലൂടെ തന്നെ ഇറങ്ങുകയും വേണം. നിലവില്‍ തെങ്ങുംമുണ്ട റോഡില്‍ നിര്‍ത്തിയിടുന്ന ജീപ്പുകള്‍ ബസ്റ്റാന്റിലേക്ക് കയറുന്ന ബൈപ്പാസ് റോഡില്‍ നിര്‍ത്തണം. പടിഞ്ഞാറത്തറ സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍പിലുള്ള ബസ് സ്റ്റോപ്പ് പൂര്‍ണ്ണമായും ഒഴിവാക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *