തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കും: ഐ എന്‍ ടി യു സി
കല്‍പ്പറ്റ: യു പി എ ഭരണകാലത്ത് രാജ്യത്തെ കോടിക്കണക്കായ ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി കൊണ്ടുവന്ന സ്വപ്നപദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എന്ത് വില കൊടുത്തും ചെറുത്തുതോല്‍പ്പിക്കുമെന്ന് ഐ എന്‍ ടി യു സി ജില്ലാകമ്മിറ്റി. കോടിക്കണക്കിന് വരുന്ന രാജ്യത്തെ ദരിദ്രജനവിഭാഗങ്ങളുടെയും തൊഴിലാളികളുടെയും പട്ടിണി മാറ്റാന്‍ ഉതകിയ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തിലൂടെ പട്ടിണിപാവങ്ങളുടെ വയറ്റത്തടിച്ചുകൊണ്ട് മുതലാളിമാരുടെ കൂടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന പ്രഖ്യാപനമാണ് നരേന്ദ്രമോദി നടത്തിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ആഗസ്റ്റ് ഒമ്പതിന് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. പി കെ അനില്‍കുമാര്‍, സി ജയപ്രസാദ്, പി കെ കുഞ്ഞിമൊയ്തീന്‍, എന്‍ വേണുഗോപാല്‍, ടി എ റെജി, പി എന്‍ ശിവന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, ഗിരീഷ് കല്‍പ്പറ്റ, ബി സുരേഷ്ബാബു, ശ്രീനിവാസന്‍ തൊവരിമല, കെ എം വര്‍ഗീസ്, ഉമ്മര്‍ കുണ്ടാട്ടില്‍, പി എം ജോസ്, നജീബ് പിണങ്ങോട്, രാജേഷ് വൈദ്യര്‍, ഷൈനി ജോയ്, കെ കെ രാജേന്ദ്രന്‍, സാലി റാട്ടക്കൊല്ലി, സി സി തങ്കച്ചന്‍, ജിനി തോമസ്, സെലിന്‍ മാനുവല്‍, സി എ ഗോപി, എം എം ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply