April 25, 2026

അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ശരണബാല്യം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധദിനാചരണം നടത്തി. സെന്റര്‍ ഫോര്‍ പി ജി സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്ക് സുല്‍ത്താന്‍ ബത്തേരി കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അസ്മിത പി.എം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് കെ. പി സുനിത ഉദ്ഘാടനം ചെയ്തു. മനുഷ്യക്കടത്തും കുട്ടിക്കടത്തും എന്ന വിഷയത്തില്‍ അഡ്വ. എല്‍ബി മാത്യു ക്ലാസ്സെടുത്തു. സെന്റര്‍ ഫോര്‍ പി ജി സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്കിലെ ഒന്നും രണ്ടും വര്‍ഷ എം എസ് ഡബ്ല്യു വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ആന്റി- ഹ്യൂമന്‍ ട്രാഫിക്കിങ് ക്ലബ് രൂപീകരണവും നടത്തി. സെന്റര്‍ കോര്‍ഡിനേറ്റര്‍ എം.വി ബീന, ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.എം സ്റ്റെഫി, സോഷ്യല്‍ വര്‍ക്കര്‍ അഖില രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാലവേല, ബാലഭിക്ഷാടനം, തെരുവുബാല്യം, കുട്ടിക്കടത്ത് വിമുക്ത കേരളം ലക്ഷ്യം വെച്ച് കൊണ്ട് വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ശരണബാല്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *