വിറക് വെട്ട് തൊഴിലാളി കബനി പുഴയിൽ ചാടി മരിച്ചു.
മാനന്തവാടിയിലെ വിറക് വെട്ട് തൊഴിലാളിയായ മാനന്തവാടി ആറാട്ടുതറ ശാന്തിനഗർ വടക്കേ വീട്ടിൽ ചന്ദ്രൻ (60) ആണ് പുഴയിൽ ചാടി മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മാനന്തവാടി വള്ളിയൂർക്കാവ് ചെറിയ പാലത്തിന് മുകളിൽ നിന്നും ചന്ദ്രൻ കബനി പുഴയിലേക്ക് ചാടിയത്. തുടർന്ന് മാനന്തവാടി ഫയർഫോഴ്സ്, പോലീസ്, പനമരം സി എച്ച് റെസ്ക്യൂ ടീം, വാളാട് റെസ്ക്യൂ ടീം തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മൂന്ന് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാലത്തിന് മുകളിൽ കുടയും, ചെരുപ്പും വച്ച ശേഷം പെട്ടെന്ന് ചാടിയതായാണ് നാട്ടുകാർ പറയുന്നത്. ഉടൻ തന്നെ പ്രദേശവാസികൾ ഫയർഫോഴ്സിലും , പോലീസിലും വിവരമറിയിക്കുകയായിരുന്നു. മുമ്പും ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചയാളായിരുന്നു ചന്ദ്രനെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം മാനന്തവാടി ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഞായറാഴ്ച നെയ് കുപ്പ സ്വദേശി മാവൂർ വീട്ടിൽ നിവിൻ ദാസ് (24) ഉം സമാന രീതിയിൽ പാലത്തിൽ നിന്നും ചാടി മരിച്ചിരുന്നു. .





Leave a Reply