കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എ.ഇ.ഒ. ഓഫീസ് ധര്‍ണ നടത്തി
മാനന്തവാടി. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
(കെ.പി.എസ്.ടി.എ.) മാനന്തവാടി ഉപജില്ലാ കമ്മറ്റിയുടെ
ആഭിമുഖ്യത്തിൽ മാനന്തവാടി
.എ.ഇ.ഒ. ഓഫീസ് ധര്‍ണ നടത്തി
ഇടതുഭരണകൂടം അധ്യാപകരോടും ജീവനക്കാരോടും കാണിക്കുന്ന നിഷേധാത്മക നിലപാട് തിരുത്തുക.
വിദ്യാഭ്യാസ രംഗത്ത് ആസൂത്രിതമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ചുവപ്പ് വത്കരണം അവസാനിപ്പിക്കുക, ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് നിർത്തിവെക്കുക.ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക. ഹെഡ്മാസ്റ്റർമാരെ ക്ലാസ്ചാർജിൽ നിന്നും ഒഴിവാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണജില്ലാ പ്രസിഡണ്ട് കെ.ജി. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ജോസ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ഡി.
രവീന്ദ്രന്‍, അബ്രഹാം കെ. മാത്യു, അക്ബര്‍ അലി, ടി.എം. വില്‍സണ്‍, ഷര്‍മിള മേരി, എം.ടി. അല്‍ഫോണ്‍സ, ജെസ്സി വര്‍ഗീസ്, അബ്രഹാം മാത്യു, സനൽപനമരം, പി.കെ.ദീപ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply