March 28, 2024

സാമൂഹിക മത്സ്യകൃഷി: പുഴയില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപം നടത്തി.

0
Picsart 08 03 02.14.28.jpg
വാളാട്: ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാമൂഹിക മത്സ്യകൃഷി പദ്ധതി പ്രകാരം ഐസി കടവ് പുഴയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തൊണ്ടര്‍നാട് ഫിഷറീസ് മാനേജ്മെന്‍റ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന മത്സ്യക്കുഞ്ഞ് നിക്ഷേപം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ പ്രഭാകരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ടും വിവിധ തരത്തിലുള്ള മലിനീകരണങ്ങളും അശാസ്ത്രീയമായ മത്സ്യബന്ധന രീതികളും കാരണമായി ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് ഗണ്യമായി കുറഞ്ഞു വരികയാണ്. ഇതിനൊരു പരിഹാരമായി ഫിഷറീസ് വകുപ്പ് ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ മത്സ്യ കര്‍ഷകരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി വിവിധ പുഴയോരങ്ങളുമായി ബന്ധപ്പെട്ട് ഫിഷറീസ് മാനേജ്മെന്‍റ് കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ട്. അവയുടെ നേതൃത്വത്തിലാണ് പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപം നടത്തുന്ന സാമൂഹിക മത്സ്യകൃഷി പദ്ധതി നടപ്പിലാക്കുന്നത്. ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്‌സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്നതിനൊപ്പം കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പോഷക സുരക്ഷ ഉറപ്പ് വരുത്തി ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഫിഷറീസ് വകുപ്പിന്‍റെ തളിപ്പുഴ ഹാച്ചറിയില്‍ ഉല്‍പാദിപ്പിച്ച 3 ലക്ഷം രോഹു മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ നിക്ഷേപിച്ചത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഈ കടവില്‍ നിക്ഷേപം നടത്തുന്നത്.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗീത ബാബു, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സലോമി ഫ്രാന്‍സിസ്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് അംഗം സല്‍മ മോയിന്‍, സി രാജു, കെ ഡി പ്രിയ, ജ്വാല രാമന്‍കുട്ടി, ഷമീം പാറക്കണ്ടി, പി വിജയകുമാര്‍, വി എ അഗസ്റ്റിന്‍, രാജി ഹരീന്ദ്രനാഥ്, വി എം സ്വപ്ന, പി കെ മനോജ്, ധന്യ എടവക, ടി കെ ജ്യോസ്ന, സിനി രാമചന്ദ്രന്‍, പി എ സണ്ണി തുടങ്ങിയവര്‍ സംബന്ധിച്ചു. ഫിഷറീസ് അസിസ്റ്റന്‍റ് ഡയരക്ടര്‍ എം ചിത്ര സ്വാഗതവും ടി ബിന്ദു നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *