April 25, 2024

ഡി.വൈ.എഫ്‌.ഐ യുവജനജാഥയുടെ വയനാട് ജില്ലയിലെ പര്യടനം മാനന്തവാടിയിൽ സമാപിച്ചു

0
03.jpg
മാനന്തവാടി:
 കേന്ദ്രസർക്കാരിന്റെ യുവജനവിരുദ്ധനയങ്ങൾക്കും വർഗീയപ്രചരണങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ ഡി.വൈ.എഫ്‌.ഐ യുവജനജാഥയുടെ വയനാട് ജില്ലയിലെ പര്യടനം മാനന്തവാടിയിൽ സമാപിച്ചു.. ‘വർഗീയത വേണ്ട,  ജോലിമതി ’എന്ന   മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന്‌ സംഘടിപ്പിക്കുന്ന യൂത്ത്‌സ്‌ട്രീറ്റിന്റെ പ്രചരണാർഥമാണ്‌ ജാഥ. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം  നയിക്കുന്ന വടക്കൻമേഖലാ ജാഥ ശനിയാഴ്‌ച വയനാട്ടിൽ പര്യടനം പൂർത്തിയാക്കി. കോഴിക്കോട്ടെ പര്യടനത്തിന്‌ ശേഷം ശനിയാഴ്‌ച രാവിലെ ജില്ലയിലെത്തിയ ജാഥയെ സി കെ ശശീന്ദ്രൻ എംഎൽഎ,  ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌, സെക്രട്ടറി കെ റഫീഖ്‌ എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിയായ വൈത്തിരിയിൽ സ്വീകരിച്ചു. കൽപ്പറ്റ, ബത്തേരി, പനമരം എന്നിവിടങ്ങളിൽ  ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി മാനന്തവാടിയിൽ ശനിയാഴ്‌ചത്തെ പര്യടനം സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റന് പുറമെ കെ യു ജനീഷ്‌കുമാർ,  കെ പ്രേംകുമാർ, ജെയ്‌ക്‌ പി തോമസ്‌, ഗ്രീഷ്‌മ അജയ്‌ഘോഷ്‌ എന്നിവർ സംസാരിച്ചു.  മാനന്തവാടിയിൽ നടന്ന സമാപനസമ്മേളനത്തിൽ ഒ ആർ കേളു എംഎൽഎ അധ്യക്ഷനായി. കെ ആർ ജിതിൻ സ്വാഗതം പറഞ്ഞു. 
ജാഥ ഞായറാഴ്ച  മലപ്പുറം ജില്ലയിൽ  പര്യടനം ആരംഭിക്കും. എടക്കരയിലാണ്‌ ആദ്യ സ്വീകരണം. വണ്ടുർ, മഞ്ചേരി, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ്‌ മറ്റ്‌ സ്വീകരണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *