April 27, 2024

കുത്തക കോര്‍പ്പറേറ്റുകള്‍ക്കും നിര്‍മാണ ഭീമന്‍മാര്‍ക്കും മോദി സർക്കാർ വിടുപണി ചെയ്യുന്നു:വിജയൻ ചെറുകര

0
Img 20190803 Wa0413.jpg
 . മാനന്തവാടി:തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കലാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും തൊഴില്‍ നിയമ ഭേദഗതി ഇതിന് വേണ്ടിയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഏകപക്ഷീയമായ തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധം ഉയർന്ന് വരണമെന്നും ബിജെപിയുടെ ട്രേഡ് യൂണിയനായ ബിഎംഎസ് പോലും  ഈ തിരമാനത്തിൽ അസ്വസ്ഥമാണന്ന് വിജയൻ ചെറുകര പറഞ്ഞു. മാനന്തവാടിയിൽ സി പി ഐ മാനന്തവാടി മേഖല ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന നിയമനിര്‍മാണങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉയർന്ന് വരികയാണ്. യൂണിയനുകള്‍ ഓഗസ്റ്റ് രണ്ടിന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കുകയാണ്. നീണ്ട പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ തൊഴിലാളിവര്‍ഗം നേടിയെടുത്ത നേട്ടങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കാന്‍ അരെയും അനുവദിക്കരുത്. ഇതിന് രാജ്യത്തെ വൻകിട കമ്പനികളിൽ നിന്ന് ബി.ജെ.പി ക്ക് കോടികൾ ലഭിക്കുന്നുണ്ടന്നും ഇതുകൊണ്ടണ് ബിജെപി രാജ്യത്തെ ഏറ്റവും വലിയ സമ്പത്തുള്ള പാർട്ടിയായി മാറിയെതെന്നും വിജയൻ ചെറുകര ചുണ്ടിക്കാട്ടി. സ്വാഗതസംഘം ചെയർമാൻ എൽ.സോമൻനായർ ഉദ്ഘാടനം ചെയ്തു.സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോണി മറ്റത്തിലാനി, ഡോ.അമ്പി ചിറയിൽ, മണ്ഡലം സെക്രട്ടറിമാരയാ വി.കെ.ശശിധരൻ, ആലി തിരുവാൾ, എന്നിവർ പ്രസംഗിച്ചു. മധ്യമ രാഷ്ട്രീയം എന്ന വിഷയത്തിൽ ജിപ്സൺ പോളും പരിസ്ഥിതി രാഷ്ട്രിയം എന്ന വിഷയത്തിൽ കെ.അജിത്തും ക്ഷേമ പ്രവർത്തനം എന്ന വിഷയത്തിൽ ഒ.കെ.ജയകൃഷ്ണൻ എന്നിവരും ക്ലാസ്സ് എടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *