August 13, 2026

പകർച്ചപ്പനി പ്രതിരോധത്തിനുള്ള സിദ്ധ മരുന്നായ നിലവേമ്പ് കഷായ വിതരണം നടത്തി

0
IMG-20190726-WA0162.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിലവേമ്പ്  കഷായ വിതരണം  നടത്തി
പൊഴുതന :പൊഴുതന ഇടിയം വയൽ ഇ. എം. എസ് കോളനിയിൽ വയനാട്  ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ  പകർച്ചപ്പനി പ്രതിരോധത്തിനുള്ള സിദ്ധ മരുന്നായ  നിലവേമ്പ് കഷായ വിതരണം നടത്തി. കിരി യാത്ത്, പർപ്പടക പുല്ല്, രാമച്ചം ഇരുവേലി, ചുക്ക്, കാട്ടു പടവലം, കുരുമുളക്, മുത്തങ്ങാക്കിഴങ്ങ് തുടങ്ങിയവ ചേർത്തുണ്ടാക്കിയതാണ് നിലവേമ്പ് കഷായം. ഡെങ്കുപ്പനി, ചിക്കൻ ഗുനിയ എന്നിവയ്ക്ക് പ്രതിരോധ ഔഷധമായാണ്  നിലവേമ്പ് കഷായം ഉപയോഗിക്കുന്നത്.ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന കിങ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവെന്റിവ് മെഡിസിൻ ആൻഡ് റിസർച്ച് നില വേമ്പ് കുടിനീർ പഠന വിധേയമാക്കുകയും  ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തിട്ടുണ്ട്.സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം നടത്തപ്പെട്ടു.  ഡോ അരുൺ ബേബി മെഡിക്കൽ ക്യാമ്പിന് നേത്രത്വം നൽകി. ഊരു മൂപ്പൻ ബാലകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *