November 8, 2026

കർക്കിടക മരുന്ന് കഞ്ഞി വിതരണം നടത്തി

0
IMG-20190803-WA0263.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി :സുൽത്താൻ ബത്തേരി കണ്ണങ്കോട് ചേരംകൊല്ലി കോളനിയിൽ  വയനാട്  ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ കർക്കിടക കഞ്ഞി വിതരണം നടത്തി.ദശമൂല ചൂർണ്ണം,  ത്രികടുകു ചൂർണ്ണം, ദശപുഷ്പങ്ങൾ,ശതകുപ്പ, ജീരകം, ഞവര അരി, നുറുക്ക് ഗോതമ്പ്, മുത്താറി, ഉലുവ, ഉഴുന്ന്,തേങ്ങാപ്പാൽ, നെയ്‌,  ശർക്കര  എന്നിവയുടെ മിശ്രിതമാണ്  കർക്കിടക കഞ്ഞി.കർക്കിടക മാസത്തിൽ രോഗ പ്രതിരോധ ശേഷി കൂട്ടി ത്രിദോഷങ്ങളെ  സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിനും, വിശപ്പ്‌ വർധിപ്പിക്കുന്നതിനും,കർക്കിടക മാസത്തിലെ  പനി, പകർച്ച വ്യാധികൾ, ശ്വാസകോശ രോഗങ്ങൾ എന്നിവയെ തടയുന്നതിനുമാണ്  കർക്കിടക കഞ്ഞി സേവിക്കുന്നത്.   മഴക്കാല  പഥ്യ ആഹാര രീതികളെ കുറിച്ചും, ജീവിത ശൈലികളിൽ വരുത്തേണ്ട മാറ്റങ്ങളെ  കുറിച്ചും, എണ്ണ തേച്ചു കുളിയുടെ പ്രാധാന്യത്തെ കുറിച്ചും, പകർച്ചവ്യാധികളെ കുറിച്ചും  ഡോ :അരുൺ ബേബി ബോധവൽക്കരണ ക്ലാസ്സ്‌  നൽകി  . ബോധവൽക്കരണ ക്ലാസ്സിലും, അതോടൊപ്പം നടന്ന സിദ്ധ മെഡിക്കൽ ക്യാമ്പിലും എഴുപതു പേർ പങ്കെടുത്തു. നവോദയ ഗ്രന്ഥശാല  പ്രസിഡന്റ്‌ സി. എം ഐസക് നന്ദി രേഖപ്പെടുത്തി 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *