August 15, 2026

അമ്പലവയൽ കേസിലെ പ്രതി സജീവാനന്ദൻ (39) കർണാടകയിലെ ഇഞ്ചിപ്പാടത്ത് വെച്ച് പോലീസ് പിടിയിലായി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

അമ്പലവയലിൽ തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ യുവതിയേയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും മർദ്ദിച്ച  കേസിലെ പ്രതി സജീവനന്ദൻ (39) പോലീസ് പിടിയിലായി.  കണ്ണാടകയിൽ  മധൂരിലെ ഇഞ്ചിപ്പാടത്ത് മലയാളികളായ ബത്തേരി കോളിയാടി സ്വദേശികളുടെ ഷെഡ്ഡിൽ  വച്ചാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.. ഇക്കഴിഞ്ഞ 21നാണ് സജീവാനന്ദൻ യുവതിയെയും യുവാവിനെയും ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും സംഭവത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു. എന്നാൽ സജീവാനന്ദൻ ഒളിവിൽ പോവുകയായിരുന്നു. ഇതിനിടയിൽ കൂട്ടുപ്രതിയായ തിരുവനന്തപുരം സ്വദേശിയും അമ്പലവയലിൽ ലോഡ്ജ് നടത്തിപ്പുകാരനുമായ വിജയകുമാറിനെ അറസ്റ്റു ചെയ്തിരുന്നു. സജീവാനന്ദൻ ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലാവുന്നത്. പ്രതിയെ  വയനാട്ടിൽ കൊണ്ട് വന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *