May 4, 2024

വന്യമൃഗശല്യം – ജനാധിപത്യ കേരള കോൺഗ്രസ് സമരപ്രഖ്യാപന കൺവെൻഷൻ നടത്തി.

0
Whatsapp Image 2019 08 05 At 1.46.52 Pm.jpeg

വയനാട് ജില്ലയിലെ അതി രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ പുൽപ്പള്ളിയിൽ ചേർന്ന സമരപ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തപ്പെട്ട ഭരണകൂടങ്ങൾ ഈ അടിസ്ഥാന കടമകൾ പോലും നിർവഹിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു എന്ന് യോഗം കുറ്റപ്പെടുത്തി. ഇത് ഈ രാജ്യത്തെ പൗരന്മാർക്ക് മഹത്തായ ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങളുടെ മേലുള്ള അതി ക്രൂരമായ കടന്നുകയറ്റവും ഗവൺമെൻറ് ഭാഗത്തുനിന്നുള്ള അക്ഷന്തവ്യമായ കൃത്യവിലോപവും തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് യോഗം ആരോപിച്ചു. വന്യമൃഗശല്യം വയനാട്ടിലെ കർഷകരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഇതുമൂലം ജില്ലയിലെ ആയിരക്കണക്കിന് കർഷകർക്ക് ലക്ഷങ്ങളുടെ കൃഷി നാശമാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്. നഷ്ടപരിഹാരം നൽകാതെ നിലവിലുള്ള തുശ്ചമായ തുക പോലും യഥാസമയത്ത് കാര്യക്ഷമമായി വിതരണം  ചെയ്യാതെ കര്‍ഷകരെ അപമാനിക്കുകയും അവഹേളിക്കുകയുമാന് ചെയ്യുന്നത്. തുടര്‍ച്ചയായ കർഷകരുടെ ആത്മഹത്യ പോലും കണ്ടില്ല  എന്ന് നടിക്കുന്നത് ജനാധിപത്യ സർക്കാരുകള്‍ക്ക് ഭൂഷണമല്ലെന്ന് യോഗം  ചൂണ്ടിക്കാട്ടി.

പ്രക്ഷോഭത്തിന് ഭാഗമായി ആഗസ്റ്റ് 18ന് മാനന്തവാടിയിൽ വമ്പിച്ച കർഷക പ്രതിഷേധ സംഗമവും കണ്ണുതുറപ്പിക്കല്‍ സമരവും നടത്തും. സൂചന സമരം ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ ഫ്രാൻസിസ് ജോര്‍ജ് എക്സ്. എം.പി. ഉദ്ഘാടനം ചെയ്യും. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ  ഫോറസ്റ്റ് ഓഫീസുകളിലേക്ക് മാർച്ച്, കളക്ടറേറ്റ് മാർച്ച്, സെക്രട്ടറിയേറ്റ് മാർച്ച്, പ്രചാരണ ജാഥ തുടങ്ങിയവ വിവിധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി

യോഗത്തിൽ സമരസമിതി ചെയർമാൻ വി എസ് ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് കെ എ ആന്‍റണി ഉത്ഘാടനം ചെയ്യ്തു. കൺവീനർ വില്‍സണ്‍ നെടുംകൊമ്പില്‍, എബി പൂകൊമ്പില്‍, ജോൺസൺ ഒ.ജെ, വര്‍ക്കി കെ, സി.പി. മാത്യു, ടി.ജെ ജോസ്, ക്ലീറ്റസ് സെബാസ്റ്റ്യന്‍, തോമസ്‌ ഇ.റ്റി., സുനില്‍ അഗസ്റ്റിന്‍, ജിനീഷ് ബാബു, അഡ്വ.ജോര്‍ജ് വാതുപറമ്പില്‍, അനൂപ്‌ തോമസ്, സിബി ജോണ്‍, അഡ്വ, വി.കെ. സജി ജോര്‍ജ് എടൂര്‍, ബിനോയ്‌ ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *