July 16, 2026

പ്രോത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് 

ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2018-19 വര്‍ഷം ഡിഗ്രി. പിജി. കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു.  വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കോഴ്‌സ്, ലഭിച്ച ഗ്രേഡ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ രേഖപ്പെടുത്തി സ്വയം തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് 31 നകം നല്‍കണം.  അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഉള്ളടക്കം ചെയ്യണം.  അപേക്ഷ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസിലോ നല്‍കാം..  ഫോണ്‍ 04936 202232.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *