October 21, 2026

വനിതകൾക്കായി ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ പരിശീലനം 12 ന് മാനന്തവാടിയിൽ.

0
IMG-20190805-WA0244.jpg
By ന്യൂസ് വയനാട് ബ്യൂറോ
നാഷണൽ ചൈൽഡ് ഡവലപ്പ്മെന്റ് കൗൺസിലിന്റെയും മാനന്തവാടി എൻ.എസ്.എസ്.താലൂക്ക് യൂണിയന്റെയും ആഭിമുഖ്യത്തിൽ വനിതകൾക്കായി ആഗസ്റ്റ് 12 ന് ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ പരിശീലനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
12 ന് രാവിലെ 8.30 മുതൽ 4.30 വരെ മാനന്തവാടി ക്ലബ്ബ് കുന്നിലെ എൻ.എസ്.എസ്. ഹാളിൽ നടക്കുന്ന പരിപാടി ഡോ.പി.നാരായണൻ നായർ ഉദ്ഘാടനം ചെയ്യും. ആശയ വിനിമയം, അവതരണം, കരിയർ, മെഡിറ്റേഷൻ തുടങ്ങി മേഖലകളിലെ ശേഷികൾ ഉയർത്താൻ സഹായകമായ ക്ലാസ്സുകൾക്ക് വിദ്ഗ്ദ്ധഗ്ദ്ധർ നേതൃത്വം നൽകും.
പ്രവേശനം സൗജന്യമായിരിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 82899610 72,7994115151 എന്ന നമ്പറിൽ ബന്ധപ്പെടുക. വാർത്താ സമ്മേളനത്തിൽ എം.പി.ബാലകുമാർ, ജോഷ്മ ജോസ്, ശ്രീമണി രമേശ്, നിമ്മി റോബർട്ട്, ശ്യാം ഘോഷ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *