June 20, 2026

ജീവനം പദ്ധതി: താലൂക്ക് തല ഫണ്ട് കൈമാറലും ധനസമാഹരണവും നടത്തി.

0
IMG-20190806-WA0142.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജീവനം താലൂക്ക് തല ഫണ്ട് കൈമാറലും ധനസമാഹരണവും ജില്ലാ ആശുപത്രിയിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി ഡയാലിസിസ് രോഗികൾക്ക് മരുന്ന് വാങ്ങാനുള്ള തുക കൈമാറി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. മിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ, പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.സുജാത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി. ജിതേഷ്, ആർ.എം.ഒ. ഡോ. അബ്ദുൽ റഹ്മാൻ കപൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *