October 19, 2026

അമ്പലവയൽ ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ തൂത്തുവാരി

0
IMG-20190807-WA0196.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: ക്ഷീരോൽപാദക  സഹകരണ സംഘം തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും യുഡിഎഫ് പാനൽ വിജയിച്ചു.
എ.പി.കുര്യാക്കോസ്, പുഷ്പരാജൻ സി.കെ, എ.എക്സ്.ജോസഫ്, കെ.കെ.ബാബു, പി.കെബീരാൻ കുട്ടി, ബീന കുര്യാച്ചൻ, ലതിക ശശിധരൻ, ഉഷ മനോഹരൻ, കമ്പിയൻ  മലയൻ കൊല്ലി എന്നിവരാണ് യു.ഡി.എഫ് പാനലിൽ മൽസരിച്ചത്. 
എ.പി. കുര്യാക്കോസിനെ അമ്പലവയൽ ക്ഷീരോദ്ൽപ്പാദക സഹകരണ സംഘം പ്രസിഡന്റായി തെരഞ്ഞെടുത്തു.
 ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച യു.ഡി.എഫ് പാനൽ മെമ്പർ മാരെ കെ.പി.സി.സി.മെമ്പർ പി.വി.ബാലചന്ദ്രൻ ഹാരാർപ്പണം ചെയ്തു. 
 തോമാട്ടുചാൽ ടൗണിൽ വിജയാഹ്ലാദ   പ്രകടനം നടത്തി. എൻ.വി.കൃഷ്ണകുമാർ, വി.ബാലസുബ്രഹ്മണ്യൻ സി.അസൈനു, എം.യു.ജോർജ്, കണക്കായിൽ മുഹമ്മദ്, ടി.എം.സെബാസ്റ്റ്യൻ, കെ.വിജയൻ, സീതവിജയൻ, പി.എ.ഷഫീഖ്, ടി.എ.സ്റ്റീഫൻ  മാത്യു, കൂരയിൽ, പി.എംതോമസ്, അനിത മണികണ്ഠൻ, പ്രവീൺകുമാർ പി.എം, സുജിത്ത്, കൊറ്റങ്കര നാരായണൻ.കെ.ജി. പ്രകാശ്, പി.പിജോസ്, വത്സ തങ്കച്ചൻ, അന്നക്കുട്ടി ദേവസ്യ, കെ.ടി.ജോസഫ്, ഉണ്ണികൃഷ്ണൻ  പാംബ്ല, റംല സുലൈമാൻ, രാധാമണി.എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *