August 12, 2026

പ്രളയത്തിൽ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ് വീണ് മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
പനമരം മതോത്ത് പൊയിൽ കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യമുത്തു(24) പ്രളയത്തേതുടർന്ന് വീട് ഒഴിയുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു.. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം.
കാക്കത്തോട് കോളനിയിൽ നിന്നും ആളുകൾ ഒഴിയാനുള്ള ശ്രമം നടത്തി വരികയായിരുന്നു. കോളനി റോഡ് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതോടെ കോളനിവാസികൾ ഒഴിയാൻ തുടങ്ങിയിരുന്നു. ഇതിനിടയിൽ കുഴഞ്ഞ് വിഴുകയായിരുന്നു. തുടർന്ന് പനമരത്തേ നന്മ കൂട്ടായ്മ പ്രവർത്തകൻ ഫൈസൽമഞ്ചേരിയുടെ നേതൃത്വത്തിൽCH റെസ്ക്യൂ ടീം അംഗങ്ങളായ അജ്മൽ തിരുവാൾ ഉൾപ്പടെയുള്ളവരാണ് പുലർച്ചെ യുവതിയെ രക്ഷിക്കാൻ എത്തിയത്.ഇവർ പനമരം സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു, ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു.മൃതദ്ദേഹം ജില്ലാ ആശുപത്രിയിലെക്ക് മാറ്റി. പനമരം സർക്കാർ ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഹാശിം കെല്ലുരിൽ എത്തി പരിശോധിക്കുമ്പോഴേക്കും മരണം സംഭവിച്ചതിനാൽ മാനന്തവാടി ജില്ലാ ആശുപത്രിയിലെക്ക് റഫർ ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞ് പനമരം പോലീസും ആശുപത്രിയിൽ എത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *