May 17, 2024

വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ പേർ വേണം:കൽപ്പറ്റ നഗര പരിധിയിലും വെള്ളപ്പൊക്കം : വൈത്തിരിയിൽ വീട് തകർന്നു.

0
Img 20190808 Wa0125.jpg
വയനാട് ജില്ലയിൽ വെള്ളപൊക്കം രൂക്ഷമായതിനാൽ രക്ഷാ പ്രവർത്തനത്തിന് കൂടുതൽ പേർ ആവശ്യമായി വന്നിരിക്കയാണ്. 
കൽപ്പറ്റ മുണ്ടേരി റോഡിൽ അമ്പിലേരിയിൽ വീണ്ടും വെള്ളം ഉയർന്നു. കനത്ത മഴയെ തുടർന്ന് റോഡിൽ ഒന്നര അടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരവും സമാനമായ രീതിയിൽ റോഡിൽ വെള്ളം ഉയർന്നിരുന്നു. വെള്ളം ഉയർന്നതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. ' റോഡിൽ ഗതാഗത തടസ്സവും രൂക്ഷമാണ്. റോഡിലെ കുഴികൾ കാണാത്തതിനാൽ കുഴികളിൽ വീണ് ഇരുചക്ര യാത്രക്കാർ അപകടത്തിൽപ്പെടുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഈ ഭാഗത്ത് ഓവുചാൽ ഇല്ലാത്തതാണ് വെള്ളം ഉയരാൻ കാരണം.

വൈത്തിരി പൂക്കോട് കുന്നിൽ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. പൂക്കോട് കുന്ന് അറയ്ക്കപറമ്പിൽ നബീസയുടെ വീടാണ് തകർന്നത്. രാത്രിയിലാണ് ഷീറ്റ് മേഞ്ഞ വീടിനു മുകളിലേക്ക് വലിയ മരം വീണത്. അപകട സാധ്യത മുന്നിൽ കണ്ട് വീട്ടുകാർ മാറി താമസിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വീടിന്റെ രണ്ടു മുറികൾ പൂർണമായും തകർന്നിട്ടുണ്ട്. മേൽക്കൂരയിലെ ഷീറ്റും ഏറെക്കുറെ തകർന്നു. മരം വീണതിനെതുടർന്ന് വീടിന്റെ ചുമരുകൾ വീണിരിക്കുകയാണ്. വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *