August 20, 2026

വയനാട്ടിൽ 3237 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി

0
IMG-20190808-WA0164.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ ഇതുവരെ മഴ ശക്തമായതോടെ 

48 ക്യാമ്പുകള്‍ തുറന്നു.
ജില്ലയില്‍ ഇതുവരെ 48 ദുരിതാശ്വാസ ക്യാമ്പുകളിലായി  797 കുടുംബങ്ങളിലെ 3237 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. 
      
ശുദ്ധജല വിതരണം തടസ്സപ്പെടും
ശക്തമായ കാലവര്‍ഷം മൂലം കണിയാമ്പറ്റ ശുദ്ധജല വിതരണ പദ്ധതിയിലെ നിരിട്ടാടി പമ്പ് ഹൗസും പരിസരവും വെളളം കയറിയതിനാല്‍ പമ്പിംഗ് തടസ്സപ്പെട്ടിരിക്കുകയാണ്. പമ്പിംഗ് പുനസ്ഥാപിക്കുന്നത് വരെ പദ്ധതിക്ക് കീഴില്‍ ജലവിതരണം നടത്താന്‍ സാധിക്കിലെന്ന് അസി.എഞ്ചിനിയര്‍ അറിയിച്ചു. 

കാലവര്‍ഷം മൂലം വൈദ്യുതി തടസ്സപ്പെടുന്നതിനാല്‍ കല്‍പ്പറ്റ ശുദ്ധജല വിതരണ പദ്ധതിക്ക് കീഴിലെ പമ്പിംഗ് കാര്യക്ഷമമായി നടത്താന്‍ സാധിക്കാത്തതിനാല്‍ ജലവിതരണം തടസ്സപ്പെടുന്നതാണെന്ന് അസി.എഞ്ചിനിയര്‍ അറിയിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *