കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വയനാട്ടിൽ 204.3 മില്ലി മീറ്റർ മഴ: 73 ക്യാമ്പുകളിൽ 4976 പേർ
വയനാട്ടിൽ മഴ തിമിർത്ത് പെയ്യുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 204.3 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്.
ബത്തേരി താലൂക്കിലാണ് മഴ ഏറ്റവും കുറവ്.112 മില്ലിമീറ്റർ മാത്രം മഴ ബത്തേരിയിൽ പെയ്തപ്പോൾ വൈത്തിരിയിൽ 256 മില്ലിമീറ്ററും മാനന്തവാടിയിൽ 245 മില്ലിമീറ്ററും മഴ ലഭിച്ചു.
16 വീടുകൾ ഭാഗികമായി തകർന്നു.
ബാണാസുര സാഗർ ഡാമിൽ 768.60 മീറ്ററും കാരാപ്പുഴ ഡാമിൽ
758.20 മീറ്ററും ആണ് വ്യാഴാഴ്ച ഉച്ചവരെ ജലനിരപ്പ് .
വയനാട്ടിൽ വിവിധ ഇടങ്ങളിലായി 73 ക്യാമ്പുകൾ തുറന്നു. 1347 കുടുംബങ്ങളിലെ
4976 പേരാണ് 73 ക്യാമ്പുകളിലായി ഉള്ളത്.
അവലംബം:
DEOC, Wayanad






Leave a Reply