May 17, 2024

വെള്ളിയാഴ്ചയും വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

0
കൽപ്പറ്റ:
കനത്ത മഴയെത്തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 9.8.2019 ന്‌ അവധി പ്രഖ്യാപിച്ചു.  അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുള്ളതിനാൽ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും ജില്ലാ കലക്റ്ററുടെ അനുമതി ഇല്ലാതെ ജില്ല വിട്ട്‌ പോകാൻ പാടുള്ളതല്ല. ആഗസ്റ്റ്‌ 10, 11 തിയ്യതികളിലും ഉദ്യോഗസ്ഥർ ജില്ലയിൽ ഉണ്ടായിരിക്കേണ്ടതാണ്‌.
#wayanadWE
#wayanadDistrictAdministration
#disasterManagement
#beSafe
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *