വയനാട് മുട്ടിലിൽ ഉരുൾപൊട്ടി മണ്ണിനടിയിൽ പ്പെട്ട ആദിവാസി ദമ്പതികൾ മരിച്ചു.
കൽപ്പറ്റ:
വയനാട് മുട്ടിലിൽ ഉരുൾപൊട്ടി മണ്ണിനടിയിൽ പ്പെട്ട ആദിവാസി ദമ്പതികൾ മരിച്ചു.
മുട്ടിൽ കുട്ടമംഗലം പഴശ്ശി കോളനിയിലെ വേലായുധന്റെ മകൾ പ്രീതയും ഭർത്താവ് മഹേഷുമാണ് മണ്ണിനടിയിൽപ്പെട്ടത്. ഉച്ചക്ക് മൂന്ന് മണിയോടെ ഉരുൾപൊട്ടലുണ്ടായപ്പോൾ വീടിനകത്തായിരുന്നു മഹേഷും പ്രീതയും .ഈ സമയം വീടിന് പുറത്തായിരുന്ന വേലായുധനും ഭാര്യയും ഉരുൾ പൊട്ടുന്ന ശബ്ദം കേട്ട് പുറത്തേക്കോടി. ഇവർ താഴെ മുട്ടിലിൽ എത്തി വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി ആറ് മണിയോടെയാണ് മഹേഷിനെയും പ്രീതയെയും പുറത്തെത്തിച്ചത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് ഉരുൾ പൊട്ടൽ ഉണ്ടായിരുന്നു.





Leave a Reply