May 2, 2024

അമ്പലവയൽ ആറാട്ടുപാറയിൽ ഉരുളു പൊട്ടലിനു സമാനമായ മണ്ണിടിച്ചിൽ

0
.
അമ്പലവയൽ കുമ്പളേരി മീനങ്ങാടി റോഡിൽ ആറാട്ടുപാറയിൽ ഉരുളുപൊട്ടലിനു സമാനമായ മണ്ണിടിച്ചിൽ. റോഡിലേക്ക് മണ്ണിനൊപ്പം വലിയ പാറയും ഇടിഞ്ഞു വീണു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. ഇന്ന് ഉച്ചയ്ക്ക് ഫാന്റം റോക്കിന് സമീപമാണ് സംഭവം. നിരവധി കുടുംബങ്ങൾ ഈ ഭാഗത്ത് താമസിക്കുന്നുണ്ട്. മഴ ശക്തമായതിനാൽ മണ്ണിടിച്ചിൽ തുടരാനാണ് സാധ്യതയുള്ള തിനാൽ സ്ഥലത്ത് പൊലിസും  എത്തി സുരക്ഷ മാർഗ്ഗങ്ങൾ സ്വീകരിച്ചു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *