April 29, 2024

പുത്തുമല ഉരുൾപൊട്ടൽ: ഒരു കുട്ടി ഉൾപ്പടെ ഏഴ് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.

0
കൽപ്പറ്റ: മേപ്പാടി പുത്തുമലയിൽ വ്യാഴാഴ്ച ഉണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ നിർത്തി. കാലാവസ്ഥ ദുഷ്കരമായതിനാലാണ് 80 അംഗ സംഘം വെള്ളിയാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. ഇതു വരെ എട്ട് മൃതദേഹങ്ങൾ ലഭിച്ചതിൽ മൂന്ന് വയസ്സുള്ള ആൺ കുട്ടി ഉൾപ്പടെ ഏഴ് പേരുടെ മൃതദേഹങ്ങൾ  തിരിച്ചറിഞ്ഞു. . ചോലശേരി അലവിയുടെ മകൻ ഇബ്രാഹീം (38) , പുത്തുമല നൗഷാദിന്റെ ഭാര്യ ഹാജിറ (28) , തമിഴ്നാട് പൊള്ളാച്ചി സ്വദേശി കാർത്തിക്ക് (37), .കാകൂത്ത്പറമ്പിൽ ഖാലിദ് (47) , .പുത്തുമല സ്വദേശി അയ്യൂബ് (42), കാക്കൂത്ത്പറമ്പിൽ ഖാലിദിന്റെ മകൻ ജുനൈദ് (23),  എന്നിവരെയാണ് തിരിച്ചറിഞ്ഞത്.   മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം കൂടാതെ ബന്ധുക്കൾക്ക് വിട്ടുനൽകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *