April 29, 2024

മുഴുവൻ ജീവനും സംരക്ഷണം ഉറപ്പാക്കും : മന്ത്രി

0
Puthumala Urulpottiya Pradesham Manthrimar Sandharshikunnu 1.jpg


മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട് ജില്ലയുടെതടക്കമുള്ള വിഷയങ്ങളിൽ സർക്കാർ ഗൗരവമായാണ് പരിഗണിക്കുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. ഇതിനായാണ് വയനാട്ടിൽ സ്‌പെഷ്യൽ ഓഫീസറെയടക്കം നിയമിച്ചത്. ഒരാളുടെ ജീവൻ പോലും നഷ്ടപ്പെടാതെ മുഴുവൻ ആളുകൾക്കും സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. അപകട സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ നിന്നും മാറാൻ തയ്യാറാകത്തവരെ അടിയന്തരമായി മാറ്റാനും മന്ത്രി നിർദേശിച്ചു. 
പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായ അവസാന ആളെയും കണ്ടെത്താൻ ശ്രമിക്കും. ഇതിനായി ജില്ലാതലത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. പുനരധിവാസത്തിന് എല്ലാവരുടെയും സഹായവും സഹകരണവും വേണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യത്തിൽ കോളനികളിലടക്കം ഭക്ഷണ സാധനങ്ങൾ ലഭിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. ആവശ്യമായ സഹായങ്ങൾ വകുപ്പുകൾ നല്കും. ജില്ലാ  താലൂക്ക് തലത്തിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. 
ആവശ്യത്തിന് ഇന്ധനം രണ്ടു ദിവസത്തിനുള്ളിൽ ജില്ലയിലെത്തിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നല്കി. 
വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ നിലവിലെ സാഹചര്യങ്ങൾ യോഗം വിലയിരുത്തി. ഇടിഞ്ഞു വീണ മണ്ണ് നിക്കാത്തത് പ്രയാസമുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് വേണ്ട നടപടി സ്വീകരിക്കാമെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ പറഞ്ഞു.
യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സ്‌പെഷ്യൽ ഓഫീസർ യു.വി ജോസ്, എംഎൽഎമാരായ ഐ.സി ബാലകൃഷ്ണൻ, സി.കെ ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പ സാമി, തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *