August 13, 2026

മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്തുന്നതിന് സ്കാനർ ലഭ്യമാക്കാൻ രാഹുൽ ഗാന്ധി എം.പി. യുടെ ഇടപെടൽ

0
IMG-20190813-WA0158.jpg
By ന്യൂസ് വയനാട് ബ്യൂറോ
– കൽപ്പറ്റ:വയനാട് ലോകസഭ മണ്ഡലത്തിൽ ഉരുൾപൊട്ടലിൽ
മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്തുന്നതിന് സ്കാനർ ലഭ്യമാക്കാൻ
വയനാട് പാർലമെൻറ് അംഗം  രാഹുൽ ഗാന്ധി എം.പി. നാഷണൽ
ഡിസാസ്റ്ററസ് റെസ്പോൻസ് ഫോഴ്സ് ഡയറക്ടർ ജനറൽ എസ്.എൻ.  പ്രധാനുമായി നേരിട്ട് ഫോണിൽ സംസാരിച്ചു. വിവിധ ദുരിത ബാധിത
പ്രദേശങ്ങൾ സന്ദർശിക്കുന്ന വേളയിൽ മണ്ണിനടിയിൽ അകപ്പെട്ടവരെ
കണ്ടെത്തുന്നതിന് കാലതാമസം വരുന്നത് സംബന്ധിച്ച് ഉറ്റ
ബന്ധുകളുടെയും നാട്ടുകാരുടെയും അഭ്യർത്ഥന പ്രകാരം
മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടി സ്കാനർ തുടങ്ങി മറ്റ്
അത്യാധുനിക
ഉപകരണം അടിയന്തിരമായി
ലഭ്യമാക്കണമെന്ന് അറിയിച്ചു. ആയത് ഉടൻ ലഭ്യമാക്കി തരുന്നതാണ്
എന്ന് എൻ.ഡി.ആർ.എഫ്.  ഡയറക്ടർ ജനറൽ  രാഹുൽ ഗാന്ധി എം.പി. ക്ക് ഉറപ്പ് നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news