October 19, 2026

മഴയ്ക്കു ശമനം; എങ്കിലും ക്യാമ്പുകളില്‍ 35,878 പേര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് 
ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ശരാശരി 15.27 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. മാനന്തവാടി താലൂക്കിലാണ് കൂടിയ മഴ. മാനന്തവാടിയില്‍ 37 സെന്റിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി മേഖലകളില്‍ യഥാക്രമം ആറ്, 2.8 സെന്റിമീറ്ററിലേക്ക് മഴ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 
ജില്ലയില്‍ 196 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,077 കുടുംബങ്ങളിലെ 35,878 പേരുണ്ട്. നിലവിലെ കണക്കനുസരിച്ച് 6954 കുട്ടികളും 75 ഗര്‍ഭിണികളും 90 ഭിന്നശേഷിക്കാരും ക്യാമ്പുകളിലുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *