August 14, 2026

ഭക്ഷ്യവിഷബാധ; ആളുകള്‍ ക്യാമ്പിലേക്ക് മടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയ മുഴുവന്‍ ആളുകളും ക്യാമ്പിലേക്ക് മടങ്ങി. നിരീക്ഷണത്തിനു ശേഷം പ്രശ്‌നമില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക അറിയിച്ചു. നീര്‍വാരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ക്യാമ്പിലെ ആളുകള്‍ക്കാണ് പുറത്തു നിന്നും പാചകം ചെയ്ത് കൊണ്ടുവന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടത്. തുടര്‍ന്ന് സംശയം തോന്നിയ അറുപതോളം പേരെ വൈകിട്ടോടെ മാനന്തവാടി ജില്ലാ ആശുപത്രിയിലും പനമരം സി.എച്ച്.സിയിലും പ്രവേശിപ്പിക്കുകയായിരുന്നു. നിരീക്ഷണത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളും രാത്രിയോടെ സുഖം പ്രാപിച്ചു. പുറത്തുനിന്നും പാചകം ചെയ്ത് കൊണ്ടുവരുന്ന ഭക്ഷണം ക്യാമ്പില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
     മാനന്തവാടി ജില്ലാ ആശുപത്രിയില്‍ 40 പേരും പനമരം സി.എച്ച്.സിയില്‍ 14 പേരുമാണ് ചികിത്സ തേടിയത്. നിര്‍വാരം ക്യാമ്പില്‍ ആകെ 248 പേരുണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *