March 29, 2024

മഴക്കെടുതി: പീപ്പിൾസ് ഫൗണ്ടേഷൻ പത്ത് കോടിയുടെ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു.

0
Img 20190814 Wa0296.jpg
മേപ്പാടി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി കാരണം പ്രയാസമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പ്ൾസ് ഫൗണ്ടേഷൻ പത്ത് കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. സർക്കാറും വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നായിരിക്കും  പദ്ധതി നടപ്പിലാക്കുകയെന്നും പീപ്പ്ൾസ് ഫൗണ്ടേഷൻ ചെയർമാനും ജമാഅത്തെ ഇസ്ലാമി കേരള അമീറുമായ എം. ഐ അബ്ദുൽ അസീസ് പറഞ്ഞു. 
ഭൂമി നഷ്ടപ്പെട്ടവർക്ക് ഭൂമി, പുതിയ വീടുകളുടെ നിർമാണം, സ്വയം തൊഴിൽ പദ്ധതി, തൊഴിലുപകരണങ്ങളുടെ വിതരണം, വളർത്തു മൃഗങ്ങളെ നൽകൽ, സംരഭകത്വ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായുണ്ടാവും. ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ കാരണം ശാസ്ത്രീയമായി കണ്ടെത്തി സാധ്യമാകുന്ന പരിഹാര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം സർക്കാറിനോടാവശ്യപ്പെട്ടു.
വയനാട് ജില്ലയിലെ ദുരിതമേഖലയിലും ദുരിതാശ്വാസ ക്യാമ്പുകളും അബ്ദുൽ അസീസ് സന്ദർശിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജന:സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം. കെ മുഹമ്മദലി, ശിഹാബ് പൂക്കോട്ടൂർ, അസിസ്റ്റൻറ് സെക്രട്ടറി കെ. സാദിഖ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള, ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, വൈസ് പ്രസിഡണ്ട് സമദ് കുന്നക്കാവ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് മാലിക് ഷഹബാസ് ,സെക്രട്ടറി സമീർ സി കെ, വൈസ് പ്രസിഡണ്ട് കെ.നവാസ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *