March 28, 2024

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങേകാന്‍ കുടുംബശ്രി എറൈസ് ടീം.

0
Cb473a62 3f38 4475 83fb 98cf83f15b75.jpg
കല്‍പ്പറ്റ: പ്രളയത്തില്‍ നാശനഷ്ടം ബാധിച്ചവര്‍ക്ക് കൈത്താങ്ങേകാന്‍ കുടുംബശ്രീ എറൈസ് ടീം ഒരുങ്ങുന്നു. വെള്ളം കയറിയത് മൂലവും മണ്ണിടിഞ്ഞും മറ്റും സംഭവിച്ച കെട്ടിടങ്ങളിലേയും വീടുകളിലേയും വയറിംഗ് തകരാറുകള്‍, ഗൃഹോപരണങ്ങളുടെ ഇലക്ട്രോണിക്, ഇലട്രിക്ക് കേടുപാടുകള്‍ എന്നിവ പരിഹരിക്കുന്നതിനായാണ് വിദഗ്ദ്ധ പരിശീലനം ലഭിച്ച സംഘത്തെ കുടുംബശ്രീ തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ പ്രളയ കാലത്ത് നഷ്ടപെട്ട തൊഴില്‍ ദിനങ്ങള്‍ വീണ്ടെടുക്കുന്നതിനും യുവാക്കളടക്കമുള്ളവര്‍ക്ക് സുസ്ഥിര വരുമാനമുറപ്പാക്കുന്നതിനുമായി ആരംഭിച്ച എറൈസ് പദ്ധതി പ്രകാരം പരിശീലനം ലഭിച്ചവരാണ് ഇവര്‍. 72 പേരടങ്ങുന്ന മള്‍ട്ടി ടാസ്ക്ക് സംഘമാണ് ജില്ലയില്‍ ഈ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്ത് കുടുംബശ്രി എറൈസ് ടീം വഴി നടത്തുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്നോ പ്ലാന്‍ ഫണ്ടില്‍ നിന്നോ അമ്പതിനായിരം രൂപ വരെ ചെലവഴിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. 
കൂടാതെ പ്രളയത്തില്‍ നാശനഷ്ടം വന്ന വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ റിപ്പയര്‍ ചെയ്യുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംവിധാനമൊരുക്കും. ജില്ലയില്‍ പരിശീലനം ലഭിച്ച 12 നിര്‍മാണ ഗ്രുപ്പുകളാണ് കുടുംബശ്രീക്കുള്ളത്. നിലവില്‍ ലൈഫ് മിഷന്‍റേതടക്കം നിരവധി വീടുകളുടെ നിര്‍മ്മാണം ഈ ഗ്രുപ്പുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു വരുന്നുണ്ട്. അതോടൊപ്പം കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന നിരവധി വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികളും ഇവര്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഈ ഘട്ടത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായും ജില്ലാ ഭരണകൂടമായും സഹകരിച്ച് പരമാവധി ഇടങ്ങളില്‍ സേവനമെത്തിക്കാന്‍ ലക്ഷ്യമിടുകയാണ് കുടുംബശ്രീ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *