June 20, 2026

ക്യാമ്പുകള്‍ ഉല്ലാസമാക്കി കുടുംബശ്രീ ‘അതിജീവനം

0
WhatsApp-Image-2019-08-14-at-4.06.33-PM.jpeg
By ന്യൂസ് വയനാട് ബ്യൂറോ
'
മേപ്പാടി: പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ  മേപ്പാടിയിലെ ക്യാമ്പുകളില്‍ കുട്ടികള്‍ക്ക് വിനോദ പരിപാടികള്‍ സംഘടിപ്പിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍. ദുരന്തം  നേരിട്ടനുഭവിച്ച പുത്തുമലയിലെ കുട്ടികള്‍ കൂടുതലുള്ള  ക്യാമ്പിലാണ് പാട്ടും വരയും കളികളുമായി കുടുംബശ്രീ  ബാലസഭ അതിജീവനം എന്നപേരില്‍ പരിപാടി സംഘടിപ്പിച്ചത്. കുഞ്ഞുമനസ്സുകളില്‍ നിന്നും ദുരന്തത്തിന്‍റെ ആഘാതം കുറച്ച് പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടു വരികയാണ് കുടുംബശ്രീ ഇതുവഴി വഴി ലക്ഷ്യം വയ്ക്കുന്നത്. വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റു ക്യാമ്പുകളില്‍ കൂടി അതിജീവന ക്യാംപെയിന്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.സാജിത അറിയിച്ചു. കുടുംബശ്രീ സംസ്ഥാന ആര്‍.പിയായ പവിത്രന്‍ സി കെ ക്യാമ്പിന് നേതൃത്വം നല്‍കി. നാടന്‍പാട്ട് കലാകാരന്‍ മാത്യൂസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ജയേഷ്, അംലിന്‍ എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *