April 25, 2026

പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകനെതിരെ പോക്സോ കേസ്

0
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: 
തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനേഴ് കാരിയായ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെതിരെ പോക്സോ നിയമപ്രകാരവും, എസ്.സി. എസ്. ടി അതിക്രമ നിരോധന നിയമ പ്രകാരവും കേസെടുത്തു. കമ്പളക്കാട് പറളിക്കുന്ന് പള്ളിയാലിൽ തൊടുക പി എം മുഹമ്മദ് ഹനീഫ (33) ക്കെതിരെയാണ്  തിരുനെല്ലി പോലീസ് കേസെടുത്തത്. കുട്ടിയുടെ കയ്യിൽക്കയറി പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമം 341, 354 (A) വകുപ്പുകൾ പ്രകാരവും, ആദിവാസി യുവതി ആയതിനാൽ എസ്.സി. എസ്. ടി നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. തിരുനെല്ലി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ നാളെ എസ്.എം.എസ് ഡി വൈ എസ് പിക്ക്‌ കൈമാറും. ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *