August 13, 2026

സുഖവിവരം തിരക്കി മന്ത്രി സരസ്വതിയുടെ വീട്ടിലെത്തി

0
IMG-20190816-WA0270.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
അരിവാൾ രോഗികളുടെ ഉന്നമനത്തിനും പ്രശ്ന പരിഹാരങ്ങൾക്കുമായി നിരന്തരം ഇടപെടുകയും അവർക്ക് വേണ്ടി ജീവിതം മാറ്റിവെക്കുകയും ചെയ്ത സരസ്വതിയെ കാണാൻ ആരോഗ്യ മന്ത്രി വീട്ടിലെത്തി.ആഗസ്റ്റ് 14 ന് രാത്രി 10 മണിയോടെയാണ് ചെറ്റപ്പാലത്തുള്ള അവരുടെ വീട്ടിൽ മന്ത്രി നേരിട്ടെത്തി സുഖവിവരം തെരക്കിയത്.ആഗസ്റ്റ് 15 ന് ജില്ലയിലെ സ്വാതന്ത്ര്യ ദിന പരിപാടിയിൽ പങ്കെടുക്കുന്നതിനായി മന്ത്രി തലേ ദിവസം തന്നെ കൽപ്പറ്റക്ക് പുറപ്പെട്ടതായിരുന്നു. മാനന്തവാടി വഴി പോകുമ്പോൾ സരസ്വതിയുടെ വിവരമന്വേഷിക്കുവാൻ വീട്ടിൽ പോകണമെന്ന മന്ത്രിയുടെ ആഗ്രഹപ്രകാരമാണ് യാത്ര ചെറ്റപ്പാലത്തേക്കായത്.പൊതുവേ മഴക്കാലത്ത് അരിവാൾ രോഗികൾ കൂടുതൽ ബുദ്ധിമുട്ടനുഭവിക്കാറുണ്ട്.ഇതറിയാവുന്ന മന്ത്രി നേരിട്ടെത്തി സാന്ത്വനമേകുകയായിരുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി വേദന മൂർച്ഛിച്ച് കിടപ്പിലായിരുന്ന സരസ്വതിക്ക് ടീച്ചറുടെ വരവ് ആശ്വാസമായി,മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ഡി എം ഓ ഡോ: രേണുക, ഡോ: ബിജോയി എന്നിവർ പ്രശ്ന പരിഹാരങ്ങളേക്കുറിച്ച് ചർച്ച ചെയ്തു. ഒരു മണിക്കൂറോളം നേരം സരസ്വതിയോടൊപ്പം ചെലവഴിച്ചതിന് ശേഷമാണ് മന്ത്രി മടങ്ങിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *