April 26, 2026

ഡോ.ആന്റണി പുത്തൻപുരക്കലിന് ജന്മനാട് സ്വീകരണം നൽകി.

0
IMG-20190819-WA0257.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സിൽവ സ്ട്രോ ബെനഡിക്ടൻ സഭയുടെ  ആബട്ട് ജനറൽ ആയി ചുമതലയേറ്റ  ഡോ: ഫാ: ആന്റണി പുത്തൻപുരയ്ക്കലിന്  ജന്മനാട് സ്വീകരണം നൽകി. പ്രളയ ദുരിതങ്ങളുടെ പശ്ചാതലത്തിൽ   ലളിതമായ രീതിയിലായിരുന്നു പരിപാടി. വെള്ളമുണ്ട ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളിയിൽ നടന്ന അനുമോദന യോഗം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണി ഉദ്ഘാടനം  ചെയ്തു. ഇടവക ട്രസ്റ്റി ജോയി മാക്കിയിൽ അധ്യക്ഷത വഹിച്ചു.  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പൈലി,  വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  കമർ ലൈല ,വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം എ. ജോണി,  ഇടവക വികാരി ഫാ.തോമസ് ചേറ്റാനിയിൽ, സൺഡേ സ്കൂൾ പ്രധാന അധ്യാപകൻ  റെജിമോൻ പുന്നോലിൽ,  എസ്.കെ. ഡി. കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ജെസ്സി, ഇടവക പ്രതിനിധി സി.വി.ഷിബു, വർക്കി കുഞ്ഞിപ്പടവിൽ,  പി.ടി.എ. പ്രസിഡണ്ട് ഷൈബി മാഞ്ചേരിൽ , തുടങ്ങിയവർ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *