April 18, 2024

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ജാമ്യം ലഭിച്ചതിനെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ ഹൈകോടതിയിലേക്ക്

0
കൽപ്പറ്റ: 
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ജാമ്യം ലഭിച്ച സംഭവത്തിൽ  അന്വേഷണ ഉദ്യോഗസ്ഥൻ   ഹൈകോടതിയിലേക്ക്. ജാമ്യ ഉത്തരവിന്റെ കോപ്പി ലഭിക്കുന്ന മുറയ്ക്ക് പബ്ബിക് പ്രോസിക്യൂട്ടറുടെ റിപ്പോർട്ടുകൂടി തേടിയായിരിക്കും   അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി എസ്.എം.എസ്, ഡി.വൈ.എസ്.പി. കുബേരൻ നമ്പൂതിരി ഹൈകോടതിയെ സമീപിക്കുക. ജാമ്യം ലഭിച്ച അധ്യാപകൻ നിശ്ചയിച്ച ഡ്യൂട്ടിക്ക് ഹാജരായില്ലെന്നും സൂചന
17 കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് പോക്സോസോ  നിയമ പ്രകാരവും എസ്.എസി/എസ്.ടി.അതിക്രമ നിരോധന നിയമ പ്രകാരവും പ്രതിയായ    കമ്പളക്കാട് പറളികുന്ന് പള്ളിയാലിൽ തൊടുക പി.എം.മുഹമ്മദ് ഹനീഫക്ക് കോടതി ജാമ്യം അനുവദിച്ചത്. ഐ.പി.സി 354 (A) 341,കൂടാതെ എസ്.സി./എസ്.ടി.പോക്സോ നിയമപ്രകാരവുമാണ് കേസ് എടുത്തത്.കേസിൽ ജാമ്യം ലഭിക്കാനിടയായതിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.എസ്.ടി.മോർച്ച, ഡി.വൈ.എഫ്.ഐ, സ്കൂൾ വിദ്യാർത്ഥികളടക്കം അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയുമുണ്ടായി ജാമ്യം ലഭിക്കാനിടയായ സഹചര്യത്തിൽ  
.ഒ.ആർ.കേളു എം.എൽ.എ.ഉൾപ്പെടെ
പ്രതികരിച്ച് മുന്നോട്ട് വന്നിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് അന്വേഷണ   ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി.ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി സമീപിക്കാനൊരുങ്ങുന്നത്.അതെ സമയം ജാമ്യം ലഭിച്ച അധ്യാപകൻ വാല്യുവേഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും അധ്യാപകൻ ഡ്യൂട്ടിക്ക് ഹാജരായിലെന്നും സൂചനയുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *