വാഷും വാറ്റുപകരണങ്ങളും സഹിതം ഒരാളെ എക്സൈസ് പിടികൂടി.
മാനന്തവാടി: വാഷും വാറ്റുപകരണങ്ങളും സഹിതം ഒരാളെ എക്സൈസ് പിടികൂടി.
ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് മാനന്തവാടി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ ഒരപ്പ് ഭാഗത്തുനിന്നുമാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 25 ലിറ്റർ വാഷും , വാറ്റ് ഉപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിലായത്. . ഒരപ്പ് ചേന്നങ്കരി വീട്ടിൽ സി.ജി മനോജ് (48) ആണ് അറസ്റ്റിലായത്. മാനന്തവാടി ജെ.എഫ്. സി. എം. (രണ്ട് ) കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവെന്റീവ് ഓഫീസർ പി കെ ബഷീർ, സി. ഇ. ഒ മാരായ ജിനോഷ്, അജയകുമാർ, സജി മാത്യു അഭിലാഷ്, ജോബിഷ് , രമേഷ് ബാബു എന്നിവർ ഉണ്ടായിരുന്നു.





Leave a Reply