April 26, 2026

വാഷും വാറ്റുപകരണങ്ങളും സഹിതം ഒരാളെ എക്സൈസ് പിടികൂടി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വാഷും വാറ്റുപകരണങ്ങളും സഹിതം ഒരാളെ എക്സൈസ് പിടികൂടി.

ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് മാനന്തവാടി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ ഒരപ്പ്  ഭാഗത്തുനിന്നുമാണ്  ചാരായം വാറ്റാൻ പാകപ്പെടുത്തിയ 25 ലിറ്റർ വാഷും , വാറ്റ് ഉപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിലായത്. . ഒരപ്പ് ചേന്നങ്കരി വീട്ടിൽ  സി.ജി മനോജ് (48) ആണ് അറസ്റ്റിലായത്.  മാനന്തവാടി ജെ.എഫ്. സി. എം. (രണ്ട് ) കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവെന്റീവ്  ഓഫീസർ പി കെ ബഷീർ, സി. ഇ. ഒ മാരായ ജിനോഷ്, അജയകുമാർ, സജി മാത്യു അഭിലാഷ്, ജോബിഷ് , രമേഷ് ബാബു എന്നിവർ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *