പ്രളയം തകർത്ത കർഷകർക്ക് കൈത്താങ്ങായി നാട്ടിപ്പണിയിൽ സഹായിച്ച് വിദ്യാർത്ഥികൾ
ആറാട്ടുതറ: ഗവ.ഹയർ സെക്കന്ററി സ്കൂൾ ആറാട്ടുതറ ഹയർ സെക്കന്ററി വിഭാഗംഗൈഡ്സ് – ഭൂമിത്ര സേന അംഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് കൈത്താങ്ങായും കുട്ടികൾക്ക് കൃഷിയറിവുകൾ ലഭിക്കുന്നതിനുമായി വേമോം പാടത്ത് ഞാറു പറിക്കൽ,നടീൽ ജോലികൾ ഏറ്റെടുത്തു നടത്തി. ഇ .കെ പ്രകാശൻ (പ്രിൻസിപ്പൽ), സുനിൽ കെ.ജി (പി.ടി.എ പ്രസിഡണ്ട്), നിഷാ രാജൻ ( ഗൈഡ്സ് ക്യാപ്റ്റൻ), അബ്ദുൾ അസീസ് എം.(എഫ്.ഐ.സി. ഭൂമിത്ര സേന) എന്നിവർ നേതൃത്വം നൽകി.







Leave a Reply