May 5, 2024

ഷീ സ്‌കില്‍സ് – സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനവുമായി അസാപ്

0
സ്ത്രീകൾക്ക് താൽപ്പര്യമുള്ള മേഖലകളിൽ വൈദഗ്ദ്ധ്യം നേടാനും അവരുടെ മറന്നുപോയ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുമുള്ള ഒരു വലിയ അവസരമാണ് അസാപ്പിന്റെ ഷീ-സ്‌കിൽസ് 2019.പത്താം ക്ലാസ് പൂർത്തിയാക്കി സ്വയം ഉയരാൻ ആഗ്രഹിക്കുന്ന 9000 ത്തിലധികം സ്ത്രീകളെ പരിശീലിപ്പിക്കുകയാണ്  ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപിന്റെ (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) നേതൃത്വത്തിലാണ് പരിശീലന പദ്ധതി നടപ്പിലാക്കുന്നത്.
*പ്രത്യേകതകൾ* കോഴ്‌സിനോടൊപ്പം 'സോഫ്റ്റ് സ്കിൽസ്' പരിശീലനം- ആശയവിനിമയം, നേതൃത്വനിലവാരം, സംഘാടകത്വം എന്നിവ മെച്ചപ്പെടുത്താൻ. കൂടാതെ കരിയർ/സംരംഭകത്വ മാർഗ്ഗനിർദേശങ്ങൾ. 
കോഴ്‌സ് പൂർത്തിയാക്കിയ ശേഷം നിർബന്ധിത തൊഴിലിടപരിശീലനം, ദേശീയനിലവാരമുള്ള NSQF സർട്ടിഫിക്കറ്റ്.
*ലഭ്യമാക്കുന്ന ഏതാനും  കോഴ്‌സുകൾ താഴെ പറയുന്നു*
ജിഎസ്ടി അക്കൗണ്ട്സ് അസിസ്റ്റന്റ്  
(യോഗ്യത: ബി.കോം/ബിബിഎ/ബിഎ ഇക്കണോമിക്‌സ്)
സർട്ടിഫിക്കറ്റ്  ഇൻ  അക്കൗണ്ടിംഗ്,  ടെക്‌നിഷ്യൻ,
ക്രാഫ്റ്റ് ബേക്കർ,
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്,
ഫാഷൻ  ഡിസൈനർ, 
ഹാൻഡ്  എംബ്രോയ്‌ഡർ,
ജനറൽ  ഡ്യൂട്ടി  അസിസ്റ്റന്റ്,
ജ്വല്ലറി  റീറ്റെയ്ൽ, സെയിൽസ്  അസ്സോസിയേറ്റ്.
അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31,2019
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *