June 20, 2026

പതിനേഴുകാരിയെ പിതാവും ബന്ധുവും പീഡിപ്പിച്ചു :സംഭവം വയനാട്ടിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിനേഴ്കാരിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍  ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. . ചൈൽഡ് ലൈൻ വഴിയാണ് പരാതി സ്റ്റേഷനിലെത്തിയത്. 

 മാനസികവൈകല്യമുള്ള കുട്ടിയെ ആരുമില്ലാത്തപ്പോള്‍ കുട്ടിയുടെ വീട്ടില്‍വെച്ച് ലൈംഗീകമായി പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ മൊഴിയെടുത്തതില്‍ അഞ്ച് വര്‍ഷം മുമ്പ് സ്വന്തം പിതാവും പീഡിപ്പിച്ചതായി വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ ബലാത്സംഗത്തിനും, പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.
സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി.യുടെയും വൈത്തിരി സി.ഐ.യുടെയും നേതൃത്വത്തിൽ കേസിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *