July 16, 2026

രാഹുല്‍ഗാന്ധി എം പി തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ വയനാട്ടിൽ:; ദുരിതബാധിത മേഖലകളില്‍ പര്യടനം നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ആഗസ്റ്റ് 26 മുതല്‍ 29 വരെ പ്രളയബാധിതമേഖലകളില്‍ പര്യടനം നടത്തും. 26, 27 തിയതികളിൽ മാനന്തവാടി, സുല്‍ ത്താന്‍ബത്തേരി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളിലെ പ്രളയബാധിതമേഖലകളിലാണ് സന്ദര്‍ശനം നടത്തുന്നത്. ഉരുള്‍പൊട്ടലും, വെള്ളപൊക്കവും മൂലം നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ട സന്ദര്‍ഭത്തില്‍ ജില്ലയില്‍ ഓടിയെത്തി പ്രയാസമനുഭവിക്കുന്നവരെ നേരില്‍ കണ്ട് ദുഖത്തില്‍ പങ്കുചേരുകയും, വയനാട്ടിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസത്തിന്റെ ഭാഗമായി ഭക്ഷണസാധനങ്ങളും മറ്റ് വസ്തുക്കളും നല്‍കികൊണ്ട് സമാശ്വാസിപ്പിച്ച വയനാട് പാര്‍ലമെന്റ് മെമ്പര്‍ രാഹുല്‍ഗാന്ധിയെ ജില്ലാ യു ഡി എഫ് കമ്മിറ്റി അഭിനന്ദനം അറിയിച്ചു. അടുത്തമാസം വീണ്ടും അദ്ദേഹം വയനാട്ടില്‍ കുറച്ച് ദിവസങ്ങളും കൂടിയുണ്ടായിരിക്കുന്നതാണ്. ചെയര്‍മാന്‍ പി പി എ കരീം അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍, കെ കെ അഹമ്മദ്ഹാജി, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ വി പോക്കര്‍ഹാജി, പി കെ അബൂബക്കര്‍, ടി കെ ഭൂപേഷ്, സി പി വര്‍ഗീസ്, എന്‍ കെ വര്‍ഗീസ്, എന്‍ കെ റഷീദ്, കെ കെ അബ്രഹാം, കെ കെ ഗോപിനാഥന്‍, കെ സി റോസക്കുട്ടിടീച്ചര്‍, യഹ്യാഖാന്‍ തലയ്ക്കല്‍, പടയന്‍ മുഹമ്മദ്, അഡ്വ. ജൗഹര്‍, വി എ മജീദ്, റസാഖ് കല്‍പ്പറ്റ, പി പി ആലി, പി കെ അസ്മത്ത്, പൗലോസ് കുറമ്പേമഠം, കെ വി പൗലോസ് എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *