April 26, 2024

നെയ്ക്കുപ്പ കോളനിയിലെ വിദ്യാർത്ഥികൾക്ക് സാന്ത്വനമായി എസ്‌ എസ് എഫ്

0
Img 20190824 Wa0352.jpg
ചേർത്തു പിടിക്കാം 
അവരും പഠിക്കട്ടെ: നെയ്ക്കുപ്പ കോളനിയിലെ വിദ്യാർത്ഥികൾക്ക് സാന്ത്വനമായി എസ്‌ എസ് എഫ് 
പനമരം: പ്രളയം ബാധിച്ച വയനാട്ടിലെ ഗ്രാമ പ്രദേശങ്ങളിൽ പഠനക്കിറ്റുമായി വിദ്യാർത്ഥികൾക്ക് കൈതാങ്ങാവുകയാണ് എസ് എസ്‌ എഫ് ജില്ല കമ്മിറ്റി.പഠനോപകരണം ഇല്ലാത്തതിന്റെ പേരിൽ വയനാട്ടിലെ ഒറ്റ വിദ്ധ്യാർത്ഥിയുടെയും പഠനം മുടങ്ങരുതെന്നതാണ് എജു ഹെൽപിലൂടെ ലക്ഷ്യമാക്കുന്നത്. വെഫി എജു ഹെൽപ്  പദ്ധതിയുടെ രണ്ടാംഘട്ട വിതരണം പനമരം നെയ്‌കുപ്പ കോളനിയിൽ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സഈദ് ശാമിൽ ഇർഫാനിയുടെ അദ്ധ്യക്ഷതയിൽ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ.മുഹമ്മദ് ഇർശാദ് നിർവഹിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നെയ്കുപ്പ കോളനിയിലെ 45 വിദ്യാർത്ഥികൾക്ക് ബാഗ്,കുട,നോട്ട്ബുക്കുകൾ, ലൻഞ്ച്ബോക്സ്, ഇൻസ്ട്രുമെൻ ബോക്സ്,പേന, പെൻസിൽ ,വാട്ടർ ബോട്ടിൽ അടങ്ങുന്ന പഠന കിറ്റുകൾ വിതരണം ചെയ്തത്. കൊയിലാണ്ടി മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. വയനാട്ടിലെ മറ്റു ദുരന്ത മേഘലകളിലും വെഫി എജു ഹെൽപ് പദ്ധതി നടപ്പിലാക്കും. വിതരണ സംഗമത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തങ്കച്ചൻ ,വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ, മൻസൂർ സഖാഫി, അബ്ദുൽ കരീം നിസാമി, ഇമ്മാനുവൽ ചെറിയാൻ, അബ്ദു നാസർ ,ബഷീർ, അബൂത്വാഹിർ  പങ്കെടുത്തു.ജില്ലാ ജനറൽ സെക്രട്ടറി ജസീൽ യു.കെ സ്വാഗതവു ക്യാബിനെറ്റ് സെക്രട്ടറി സഅദ് ഖുതുബി നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *