April 26, 2024

മഹാപ്രളയത്തിൽ വീട് തകർന്ന ബാബുവും കൂടുംബവും ഇപ്പോഴും വാടക വീട്ടിൽ.

0
Img 20190824 Wa0311.jpg
തലപ്പുഴ:
പ്രളയം രണ്ടാം തവണയെത്തിയിട്ടും ആദ്യ പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്ന് വർഷം ഒന്നു കഴിഞ്ഞിട്ടും ഇന്നും വാടക വീട്ടിൽ അഭയം കണ്ടെത്തുകയാണ് തലപ്പുഴ ബോയിസ് ടൗൺ പ്രിയദർശിനി കോളനിയിലെ ചരുവിള പുത്തൻവീട്ടിൽ ബാബുവും കുടുംബവുമാണ് വിടെന്നത് ഇപ്പോഴും സ്വപ്നം  മാത്രമായി അവശേഷിച്ച് കഴിയുന്നത്. പ്രളയത്തിൽ നഷ്ടപ്പെട്ടവരോടൊപ്പം സർക്കാർ ഒപ്പമുണ്ടാകുമെന്ന് പറയുന്ന ഇക്കാലത്ത് ബാബുവിന് വീടോ ധനസഹായമോ  ലഭിച്ചില്ലന്നാണ് പരാതി.
സർക്കാർ ഒപ്പമുണ്ടാകുമെന്ന് ആണയിട്ട് പറയുമ്പോഴും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീടും സർവ്വതും നഷ്ട്ടപ്പെട്ട ബാബുവും കുടുംബത്തിനും ഒരു വർഷം പിന്നിട്ടിട്ടും ഒരു ചില്ലി കാശ് പോലും ലഭിച്ചില്ലെന്ന് മാത്രമല്ല വീട് പൂർണ്ണമായും തകർന്നിട്ടും ഒരു ജന പ്രതിനിധി പോലും ഇവിടെക്ക് തിരിഞ്ഞ് നോക്കുകയോ ഗ്രാമസഭയിലടക്കം ബാബുവിന് വീട് നൽകുന്ന കാര്യത്തിൽ പോലും ഒരു തീരുമാനവും ഒരു വർഷം പിന്നിട്ടിട്ടും ഉണ്ടായിട്ടില്ല എന്നത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നത് തന്നെ. ഇത്തവണത്തെ പ്രളയവും പ്രിയദർശിനി കോളനിയെ പിടിച്ചുലച്ചപ്പോൾ പ്രദേശത്തെ 16 കുടുംബങ്ങളും ഇപ്പോഴും കഴിയുന്നത് തലപ്പുഴ ചുങ്കം പാരീഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണെന്നതും എടുത്ത് പറയേണ്ടത് തന്നെ. ബാബുവാകട്ടെ കഴിഞ്ഞ ഒരു വർഷമായി വാടക വീട്ടിലാണ് താമസിക്കുന്നത് .
പ്രളയം രണ്ടാമതെത്തിയിട്ടും കഴിഞ്ഞ പ്രളയത്തിൽ നഷ്ടപ്പെട്ട ബാബുവിനും കുടുംബത്തിനും ഒരു വീടെങ്കിലും വെച്ച് നൽകാൻ ത്രിതല പഞ്ചായത്തോ സന്നദ്ധ സംഘടനകളോ ഇനിയെങ്കിലും മുന്നോട്ട് വന്നാൽ ബാബുവിന്റെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നം പൂവണിയുമായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *