November 9, 2026

കർഷകർക്കൊരു കൈത്താങ്ങ് പദ്ധതിയിൽ കാർഷിക ഉൽപ്പന്നങ്ങൾ വില കൂട്ടി വാങ്ങി തുടങ്ങി.

0
IMG-20190825-WA0104.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: സംസ്ഥാന സർക്കാരും ഹോർട്ടി കോർപ്പിന്റെയും, വി.എഫ്.പി.സി.കെടേയും നേതൃത്വത്തിൽ  പ്രളയബാധിത പ്രദേശത്തെ കർഷകരുടെ ഉത്പന്നസംഭരണ വിപണനമേള " കർഷകർക്കൊരു കൈത്താങ്ങ് " പദ്ധതി കണിയാരത്ത്   ഒ.ആർ കേളുഎം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻസിപാലിറ്റി വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.ടി ബിജു അധ്യക്ഷനായി. കൗൺസിലർ വി ഹുസൈൻ, കൃഷി അസി.ഡയറക്ടർ ഗുണശേഖരൻ, കൃഷി ഓഫീസർ അൻസ അഗസ്റ്റിൻ, വി.എഫ്.പി.സികെ മാർക്കറ്റിംങ് മാനേജർ അനൂപ്, ഷിനോജ് എം.ജി എന്നിവർ സംസാരിച്ചു.
 കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോട് കൂടി 27 വരെ ഉൽപ്പന്നങ്ങൾ സംഭരിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *