April 25, 2026

ബാണാസുര സാഗർ ഡാം മൂന്നാമത്തെ ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തും.: ജാഗ്രതാ നിർദ്ദേശം.

0
By ന്യൂസ് വയനാട് ബ്യൂറോ
ബാണാസുര സാഗർ ഡാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകുന്ന ജാഗ്രതാ നിർദ്ദേശം
ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ  മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലിന് മുകളിൽ ഉയരാതിരിക്കാൻ, കൂടുതൽ ആയി ഒഴുകി  എത്തുന്ന  മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്.  അതിനാൽ
*27.8.19 ന് രാവിലെ 10.30 മണി മുതൽ* ബാണാസുര സാഗർ ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 10 സെന്റിമീറ്റർ  തുറന്ന് ജലം മിതമായ തോതിൽ പുറത്തേക്ക് ഒഴുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്,മൂനാമത്തെ ഷട്ടർ കൂടി തുറക്കുമ്പോൾ നീരൊഴുക്ക് സെക്കൻഡിൽ 17 കുബിക് മീറ്റർ എന്നതിൽ നിന്നു സെക്കൻഡിൽ 24.5 കുബിക് മീറ്റർ ആയി വർധിക്കുന്നതാണ്. ഇതു മൂലം കരമാൻ തോടിലെ ജലനിരപ്പ് നിലവിൽ ഉള്ളതിനേക്കാൾ 10 സെൻറീമീറ്റർ മുതൽ 15 സെൻറീമീറ്റർ വരെ  വർദ്ധന ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ പരിസരവാസികൾ പുഴയിൽ ഇറങ്ങുവാൻ പാടില്ല. ,ഇരു കരകളിലും ഉള്ള താമസക്കാർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *